മലയാളത്തിന്റെ എക്കാലത്തെയും വലിയ സ്റ്റാർ എന്നതിലുപരി ഏറ്റവും നല്ലൊരു മകൻ കൂടിയാണ് മോഹൻലാൽ എന്ന് ഒരു തരിപോലും ശങ്കിക്കാതെ, സിനിമാ ലോകത്തിനകത്തും പുറത്തുമുള്ളവർ ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണ്. സിനിമകളിൽ ഏറ്റവും നല്ല മകൻ കഥാപാത്രങ്ങളെ വരച്ചു വച്ചിട്ടുള്ള മോഹൻലാലിന് തന്റെ പെറ്റമ്മയെ കുറിച്ച് പറയുമ്പോൾ എന്നും ആയിരം നാവാണ്. അമ്മയെ കുറിച്ചും അമ്മയോടുള്ള സ്നേഹത്തെ കുറിച്ചും അമ്മയോടുള്ള അടുപ്പത്തെ കുറിച്ചും താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
സിനിമയിൽ എത്രതിരക്കിനിടെയാണെങ്കിലും അമ്മയെ കാണാനും അമ്മയോടൊത്ത് സമയം ചിലവഴിക്കാനും മോഹൻലാൽ എപ്പോഴും സമയം കണ്ടെത്താറുണ്ട്. എത്ര ദൂരത്താണെങ്കിലും എല്ലാ ഓണവും അമ്മയുടെ പിറന്നാളും താരം അമ്മയ്ക്കൊപ്പമുണ്ടാകും. അമ്മയുടെ കഴിഞ്ഞ പിറന്നാൾ ആഘോഷമായാണ് നടത്തിയത്. അമ്മയോടൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവച്ചിരുന്നു
ഏറെ കാലമായി ശാരീരിക അസ്വസ്ഥതകൾ കാരണം അമ്മ ശാന്താകുമാരി കിടപ്പിലാണ്. സംസാരിക്കാനും ബുദ്ധിമുട്ടുകളുണ്ടെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണെന്നാണ് മോഹൻലാൽ പറയുന്നത്. തന്റെ ആദ്യ സംവിധാന സംരഭമായ ബറോസ് അമ്മയെ തീയറ്ററിൽ കൊണ്ടുപോയി കാണിക്കണം എന്നുണ്ടെന്നും എന്നാൽ, അതിന് കഴിയാത്ത സാഹചര്യമാണെന്നും താരം പറയുന്നു. ബറോസും ആയിരം കുട്ടികളും ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
താനിന്നും അമ്മയെ കണ്ടിക്കാണ് വരുന്നതെന്ന് മോഹൻലാൽ പറയുന്നു. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി കിടപ്പിലാണ്. ഇങ്ങനെയൊരു സിനിമ താൻ ചെയ്യുന്നതിനെ പറ്റി അമ്മയ്ക്ക് അറിയാം. സിനിമയിലെ പാട്ടുകളും അമ്മയെ കേൾപ്പിച്ചിരുന്നു. അമ്മയെ തീയറ്ററിൽ കൊണ്ടുപോയി ത്രിഡി കണ്ണടയൊക്കെ വപ്പിച്ച് ആ സിനിമ കണിക്കാൻ പറ്റില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ പറഞ്ഞു.
എങ്കിലും മറ്റൊരു തരത്തിൽ 2ഡി ആക്കി സിനിമ അമ്മയെ കാണിക്കുമെന്നും നടൻ പറയുന്നു. തശന്റ സിനിമകൾ തീയറ്ററിൽ പോയി കാണാൻ അമ്മയ്ക്ക് കഴിയാറില്ലെങ്കിലും ടിവിയിൽ എല്ലാ സിനിമയും അമ്മ കാണാറുണ്ട്. തീയറ്ററിൽ പോവാൻ പറ്റിയില്ലെങ്കിലും പെൻഡ്രൈവിലോ മറ്റോ ആക്കിയൊക്കെ താനെന്റെ സിനിമകൾ അമ്മയെ കാണിക്കാൻ ശ്രമിക്കാറുണ്ട്. അമ്മയ്ക്ക് സംസാരിക്കാൻ കഴിയുമെങ്കിലും ക്ലാരിറ്റി കുറവാണ്. എങ്കിലും പറയുന്നത് നമുക്ക് മനസിലാകുമെന്നും മോഹൻലാൽ കൂട്ടിേച്ചർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: