മുംബൈ: ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്കുന്ന മോദിയുടെ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ കുതിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വില കൂടിയതും ഉയര്‍ന്ന മൂല്യമുള്ളതുമായ അര്‍ബുദരോഗത്തിനുള്ള മരുന്ന്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ്, സങ്കീര്‍ണ്ണമായ ജനറിക് മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നീ മേഖലകളിലാണ് വലിയ ഉണര്‍വ്വ് ഉണ്ടായിരിക്കുന്നത്.
ഈ മേഖലയില്‍ കമ്പനികള്‍ സര്‍ക്കാര്‍ സഹായത്തോടെ 17,275 കോടി നിക്ഷേപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിന്റെ ഇരിട്ടിയധികം തുക നിക്ഷേപിച്ചു. ഏകദേശം 33,344 കോടി രൂപയാണ് കമ്പനികള്‍ നിക്ഷേപിച്ചത്. കയറ്റുമതി വില്പന 1.44 കോടി കൈവരിച്ചു. ആകെ വില്പന 2.26 കോടി നേടി. ഈ രംഗത്ത് ഇന്ത്യയുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ ലക്ഷ്യം.
മരുന്ന് നിര്‍മ്മാണ രംഗത്ത് ഇന്ത്യയില്‍ നിന്നും ആഗോള മരുന്ന് നിര്‍മ്മാണ കമ്പനികളെ സൃഷ്ടിക്കുകയാണ് ആത്മനിര്‍ഭര്‍ പദ്ധതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഉത്തേജന പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്ക് പുതിയ സാങ്കേതിക വിദ്യകളും ആഗോളതലത്തിലുള്ള ഉല്പന്നങ്ങളുടെ മൂല്യങ്ങളെക്കുറിച്ചുള്ള അറിവും നല്‍കും. 2021ല്‍ മരുന്ന് നിര്മ്മാണക്കമ്പനികള്ക്കുള്ള സാമ്പത്തിക ഉത്തേജന പദ്ധതി ആരംഭിച്ചു. 278 അപേക്ഷകള്‍ ലഭിച്ചു. അതില്‍ നിന്നും 55 കമ്പനികളെ തെരഞ്ഞെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജനം ലഭിച്ച കമ്പനികളില്‍ ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാര്‍മ്മ, ഗ്ലെന്‍മാര്‍ക്ക്, സണ്‍ഫാര്‍മ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നു. ഓരോ കമ്പനികള്‍ക്കും 150 കോടി മുതല്‍ 330 കോടി വരെ നല്കി. ഇതുവരെ 3220 കോടി നല്കി. 2024-25 സാമ്പത്തിക പാദത്തിന്റെ അവസാനം 1066 കോടി രൂപ കൂടി നല്‍കും. സിഡ് ബി പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സാമ്പത്തിക സഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: