ദേശീയ തല റോസ്ഗാർ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ (ഡിസംബർ 23, ) തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെൻ്ററിൽ രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന റോസ്ഗാർ മേളയിൽ പങ്കെടുക്കുന്നവർ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിന് സാക്ഷിയാകും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗാർ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവൺമെന്റ് വകുപ്പുകളിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉടനീളവും റിക്രൂട്ട്മെന്റുകൾ നടക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗാർ മേള.
മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സീനിയർ റസിഡന്റ് ഡോക്ടർ
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിൽ കരാറിൽ സീനിയർ റസിഡന്റ് ഡോക്ടറെ നിയമിക്കുന്നു. കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രായപരിധി 40 വയസ്. 73,500 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാർഥികളുടെ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം 27ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് കോളജ് ഓഫിസിലെത്തണം.
രണ്ടാംഘട്ട അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, റീജണൽ കാൻസർ സെന്റർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ഡിസംബർ 23 മുതൽ 28 വൈകിട്ട് 3 മണിയ്ക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈൻ: 0471 2525300
സപ്ലിമെന്ററി ഫലം
ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ വകുപ്പ് 2024 സെപ്റ്റംബറിൽ നടത്തിയ സി.സി.പി. (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം ഹോമിയോ കോളജ് വെബ്സൈറ്റിൽ (www.ghmct.org) ലഭ്യമാണ്.
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024 ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്കീം പ്രകാരം സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ വിമാന / തീവണ്ടി ടിക്കറ്റ് ചാർജ് എന്നിവ നൽകും. അഭിമുഖ പരിശീലനത്തിനായി https://kscsa.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ന്യൂഡൽഹി കേരള ഹൗസിൽ താമസത്തിനായി KSCSA യിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098861.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാം
ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് സീനിയോരിറ്റി നിലനിർത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. രജിസ്ട്രേഷൻ പുതുക്കാനാവാതെയും വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട, ഡിസംബർ 31 ന് 50 വയസ് പൂർത്തിയാകാത്തവർക്കാണ് 2025 മാർച്ച് 18 വരെ സമയം നൽകിയിട്ടുള്ളത്.
സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 23 ന്
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഡിസംബർ 23 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസ്: 30 വരെ അപേക്ഷ നൽകാം
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) ഓൺലൈനായി നടത്തുന്ന 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 30 വരെ അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്സിനപേക്ഷിക്കാനുള്ള തീയതിയും 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2512662/2453/2670, 9496551719, വെബ്സൈറ്റ്: www.niyamasabha.org
സീനിയർ റിസർച്ച് ഫെലോ
കെ.എസ്.സി.എസ്.ടി.ഇ യിൽ സീനിയർ റിസർച്ച് ഫെലോയെ താത്കാലികമായി നിയമിക്കുന്നതിന് ജനുവരി 6ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in.
ബി.എസ്.സി പാരാമെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റ്
2024-25 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രം സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ഡിസംബര്‍ 23 ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്കേന്ദ്രങ്ങളില് രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍
ചെയ്തിരിക്കണം.
മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം ധചഛഇപ ഹാജരാക്കേണ്ടതാണ്. ഒഴിവുകളുടെ വിശദാംശ ങ്ങള് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ടഫീസ് ഒടുക്കി ഡിസംബര്‍ 24 നകം കോളേജുകളില്‍ പ്രവേശനം നേടേണ്ടതാണ്. കോളേജ് പ്രവേശനത്തിനുള്ള അവസാന തീയതി ഡിസംബര്‍ 24 ആയതിനാല്‍ കോളേജ് പ്രവേശനത്തിന് യാതൊരു കാരണവശാലും സമയം നീട്ടുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 എന്നീ നമ്പറുകളില്‍
ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: