ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ രാജസ്ഥാന് ഇന്ന് നിര്‍ണായകം. സര്‍വീസസിനെതിരെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രാജസ്ഥാന്റെ മത്സരം നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റുമായി ടീം നാലാം സ്ഥാനത്താണ് ഇന്നത്തെ കളിയില്‍ കൂടി ജയിക്കാനായില്ലെങ്കില്‍ ടീം ഏറെക്കുറേ പുറത്താകും.
സര്‍വീസസിന്റെ നില അത്ര ഉറപ്പല്ലാത്തതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും അവരും പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരുടെ ഇന്നട്ടെ പോരാട്ടം കടുക്കും. ഇതുവരെ കളിച്ച മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റുമായി സര്‍വീസസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: