താനെ ; ഹണിമൂണീന് പോകാനായി കശ്മീർ തെരഞ്ഞെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നവവരന്റെ മുഖത്ത് ഭാര്യാപിതാവ് ആസിഡ് എറിഞ്ഞു.മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരൻ ഇബാദ് അതിക് ഫാല്‍ക്കെയ്‌ക്കാണ് പരിക്കേറ്റത് .പ്രതിയായ ഭാര്യാപിതാവ് ജക്കി ഗുലാം മുര്‍താസ ഖോട്ടാല്‍ (65) ഒളിവിലാണെന്ന് കല്യാണ്‍ ഏരിയയിലെ ബസാര്‍പേത്ത് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ ഗൗഡ് പറഞ്ഞു.
അടുത്തിടെയാണ് ജക്കി ഗുലാമിന്റെ മകളുമായി ഇബാദിന്റെ വിവാഹം നടന്നത് .മധുവിധുവിനായി കശ്മീരിലേക്ക് പോകാനായിരുന്നു ദമ്പതികൾക്ക് ആഗ്രഹം. എന്നാൽ കശ്മീരിലേയ്‌ക്ക് പോകരുതെന്നും പകരം മക്കയിലേയ്‌ക്ക് പോകാനുമാണ് ഭാര്യാപിതാവ് ആവശ്യപ്പെട്ടത്.
ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായി .ബുധനാഴ്ച രാത്രി കല്യാൺ വെസ്റ്റിലെ ലാൽ ചൗക്കി ഏരിയയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മരുമകനെ തടഞ്ഞ് നിർത്തിയാണ് ഇയാൾ ആസിഡ് ഒഴിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: