മാനന്തവാടി: വൈരാഗ്യത്തിന്റെ പേരിൽ കടയിൽ കഞ്ചാവ് വച്ച് മകനെ കുടുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി അബൂബക്കറാണ്(67) എക്സൈസിന്റെ പിടിയിലായത്. മറ്റുള്ളവരുടെ സഹായത്തോടെയായിരുന്നു മകൻറെ കടയിൽ ഇയാൾ കഞ്ചാവ് കൊണ്ടുവെച്ചത്.കഴിഞ്ഞ സെപ്റ്റംബർ ആറിന് ഉച്ചയ്‌ക്കായിരുന്നു സംഭവം. അറസ്റ്റിലായ അബൂബക്കറിനെ എന്‍ ഡി പി എസ് കോടതി റിമാൻഡ് ചെയ്തു
അബൂബക്കറിന്റെ മകനായ നൗഫൽ മാനന്തവാടി-മൈസൂരു റോഡിൽ നടത്തുന്ന പിഎ ബനാന എന്ന കടയിൽ, വെള്ളിയാഴ്ച ഉച്ചയ്‌ക്ക് നൗഫൽ പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് വച്ചത്.കടയിൽ കഞ്ചാവുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം നൽകിയതും അബൂബക്കർ തന്നെയാണ്. ഓട്ടോ ഡ്രൈവർ ജിൻസ് വർഗീസ്, അബ്ദുള്ള (ഔത) ,അബൂബക്കറിന്റെ പണിക്കാരനായ കർണാടക സ്വദേശി എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തി കടയിൽ കഞ്ചാവ് വെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2.095 ഗ്രാം കഞ്ചാവാണ് കടയിൽ നിന്നും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: