യൂട്യൂബ് ചാനലിലൂടെ മോളിവുഡിലെ രഹസ്യകഥകൾ വെളിപ്പെടുത്തി സോഷ്യൽമീഡിയയെും ആരാധകരെയും ഞെട്ടിക്കുന്നയാളാണ് സംവിധായകൻ ആലപ്പി അഷറഫ്. ഇപ്പോഴിതാ തന്റെ ചാനലിലൂടെ നടി മനോരമയെ കുറിച്ച് പറഞ്ഞവാക്കുകൾ ചർച്ചയാക്കുകയാണ് മോളിവുഡ് പ്രേക്ഷകർ. മലയാളത്തിൽ സുകുമാരിച്ചേച്ചിയെ പോലെയാണ് തമിഴിൽ മനോരമ. അവിടെ അവർ അറിയപ്പെടുന്നത് ആച്ചി എന്നാണ്. അതിനർത്ഥം പാട്ടി. മുത്തശ്ശി എന്നാണ് അർത്ഥം,ആച്ചി എന്റെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മനോരമ-നാഗേഷ് എന്ന ജോഡികൾ തമിഴിൽ ഒരു അവിഭാജ്യഘടകമായിരുന്നു. എല്ലാ നായകന്മാരുടെ കൂടെയും ഈ താരജോഡികൾ ഉണ്ടായിരുന്നു.
ഒരിക്കൽ തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരെ രജനികാന്ത് ശബ്ദമുയർത്തിയപ്പോൾ, ജയലളിതയ്ക്ക് വേണ്ടി രജനികാന്തിനെ ശക്തമായി നേരിട്ടത് ആച്ചിയായിരുന്നു. ഇവൻ യുവാക്കളെ വഴിതെറ്റിക്കുന്നവനാണ്, ഇവൻ കുടിയനാണ്, കന്നഡക്കാരനാണ്, പോടാ പെറുക്കി എന്നായിരുന്നു മനോരമ രോക്ഷത്തോടെ പറഞ്ഞത്. അത് രജനി ഫാൻസിനെ ദേഷ്യം പിടിപ്പിക്കുകയും തമിഴ്നാട്ടിൽ വിവാദം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആലപ്പി അഷറഫ് ഓർക്കുന്നു
രജനികാന്തിന്റെ പടങ്ങളിൽ നിന്ന് മനോരമയെ കുറേ നാൾ അകറ്റിനിർത്തുകയും ചെയ്തു. പിന്നീട് രജനികാന്ത് തന്നെ പറഞ്ഞു, ആച്ചി പറഞ്ഞത് കാര്യമാക്കേണ്ടെന്ന്. താൻ അത് തള്ളിക്കളയുകയാണെന്ന് പറഞ്ഞ് ആച്ചിയെ വീണ്ടും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിപ്പിക്കുകയും ചെയ്തു. രജനികാന്ത് മുതിർന്നവരോട് കാണിച്ച ഈ ആദരവ്, ഈ മനോഭാവം നമുക്ക് മലയാളത്തിനും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: