ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, ഞങ്ങള്് അതേ തുക നികുതി തിരിച്ചും ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നല്കുന്നു. വ്യാപാര ഇടപാടുകളില്‍ തുല്യത ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ബ്രസീലും അമിതമായ താരിഫുകളുള്ള രാഷ്ട്രങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 മുതല്‍ 2021 വരെ പ്രസിഡന്റായിരുന്ന കാലത്തെ നയങ്ങളുടെ തുടര്‍ച്ച തന്നെയായിരിക്കും ഇനിയും. അമേരിക്കന്‍ ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിന് നേരത്തെയും ഇന്ത്യയെ അമേരിക്ക വിമര്‍ശിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: