ലക്നൗ : മഹാകുംഭമേളയിൽ എത്തുന്നവർക്ക് സൗജന്യ ഭക്ഷണം ഒരുക്കാൻ യോഗി സർക്കാർ . ഇതിനായി പ്രയാഗ്രാജ് മേള അതോറിറ്റി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കും. മഹാ കുംഭമേളയിൽ ദിവസവും ആയിരക്കണക്കിന് ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകും. അടുക്കളയ്ക്കായി 2,280 ചതുരശ്ര മീറ്റർ സ്ഥലം 30 വർഷത്തെ പാട്ടത്തിന് സൗജന്യമായി നൽകും. ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ നിർദേശത്തിന് അംഗീകാരം നൽകിയത്.
കമ്മ്യൂണിറ്റി കിച്ചൺ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കും. ഈ അടുക്കള മഹാ കുംഭത്തിൽ മാത്രമല്ല, വർഷം മുഴുവനും പ്രത്യേക അവസരങ്ങളിലും സൗജന്യ ഭക്ഷണം നൽകും. അടുക്കളയുടെ ഗുണനിലവാരം, മേൽനോട്ടം, നിരീക്ഷണം എന്നിവ അതോറിറ്റി ഉറപ്പാക്കും. ഭക്ഷണ വിതരണത്തിനായി രണ്ട് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിൽ ഒന്നാണ് മഹാകുംഭമേള. ഈ വർഷം വിദേശത്ത് നിന്നടക്കം 40 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും മികച്ച ഏകോപിത മാനേജ്മെൻ്റ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിനായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: