തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വച്ചാണ് കഴിഞ്ഞത്. ഹിന്ദു- ക്രിസ്ത്യൻ മതാചാരപ്രകാരം രണ്ട് വിവാഹങ്ങളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മൺ രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് നടിയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകതയാണ്.
പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. കീർത്തിയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹ സാരി ഡിസൈൻ ചെയ്തത്. പരമ്പരാഗത മഡിസാര്‍ സാരിയാണ് ബ്രാഹ്മണാചാര പ്രകാരമുള്ള വിവാഹത്തിന് താരം അണിഞ്ഞത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി, വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നത്
ഇപ്പോൾ കീർത്തിയുടെ വിവാഹവസ്ത്രം തുന്നിയെടുത്തതിനെക്കുറിച്ച് അനിത ഡോംഗ്രെ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. കീര്‍ത്തിയെഴുതിയ പ്രണയകവിത തുന്നിച്ചേർത്തുകൊണ്ടാണ് സാരി തയ്യാറാക്കിയത്. 405 മണിക്കൂറെടുത്താണ് കീർത്തിയുടെ വിവാഹസാരി നെയ്തെടുത്തത്. സില്‍ക് കുര്‍ത്തയും ദോത്തിയും കാഞ്ചാവരം സ്റ്റോളുമായിരുന്നു ആന്റണിയുടെ വേഷം. 150 മണിക്കൂര്‍ എടുത്താണ് വരന്റെ വസ്ത്രം തയ്യാറാക്കിയത്.
ഡിസംബർ12നായിരുന്നു കീർത്തിയുടെ വിവാഹം. ബിസിനസുകാരനായ ആന്റണി തട്ടിൽ നടിയുടെ ബാല്യകാല സുഹൃത്താണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ്. 15 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. കീർത്തിയുടെ വിവാഹത്തിന് തെന്നിന്ത്യയിൽ നിന്നുള്ള വൻ താരനിര തന്നെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: