സാക്കിര്‍ ഹുസൈന് എന്ന തബല മാന്ത്രികന്റെ പേര് ബിഗ് സ്ക്രീനില്‍ തെളിഞ്ഞ ഒറ്റ മലയാളം ചിത്രമേയുള്ളൂ. അത് മോഹന്‍ലാലിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥമാണ്. കഥകളിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനായി ഒന്‍പത് ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. ചിത്രത്തിനായി തബല വായിച്ചതും അദ്ദേഹമായിരുന്നു.
തബലയില്‍ മാന്ത്രികം തീര്‍ത്ത വിശ്വപ്രതിഭയ്ക്കും കേരളത്തിലും ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ കേരളം സാക്കിര്‍ ഹുസൈന് ഏറെ പ്രിയങ്കരമായിരുന്നു. കേരളത്തിലെ പ്രമുഖരായ സംഗീതജ്ഞരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. തബലകൊണ്ട് ലോകത്തെ അമ്പരപ്പിച്ച സാക്കിര്‍ ഹുസൈന് ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാദകനായി കണക്കാക്കിയിരുന്നതും പാലക്കാട് മണി അയ്യരെയാണ്. കൂടാതെ സാക്കീര്‍ ഹുസൈന്റെ ആദ്യകാല ആല്‍ബമായ ശക്തിയില്‍ വയലിന് വായിച്ച എല്‍ ശങ്കറും മലയാളിയാണ്.
2017ല്‍ സാക്കിര്‍ ഹുസൈന്റെ പെരുവനം സന്ദര്‍ശനവും വലിയ വാര്‍ത്തയായിരുന്നു. മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തിന്റെ കലാചരിത്രം രേഖപ്പെടുത്തുന്ന യഞജത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം എത്തിയത്. അന്ന് വീരശൃംഖല നല്കി അദ്ദേഹം ആദരമേറ്റു വാങ്ങി. പെരുവനം കുട്ടന് മാരാരുടെ പാണ്ടിമേളം ആസ്വദിച്ച സാക്കിര്‍ ഹുസൈന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പം ജൂഗല്‍ബന്ദിയും നടത്തിയാണ് അന്ന പെരുവനത്തു നിന്നും മടങ്ങിയത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ വിടപറഞ്ഞത്. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: