കൊച്ചി: ആയിരങ്ങളെ സാക്ഷി നിര്‍ത്തി ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് എറണാകുളത്ത് പ്രൗഢോജ്വല തുടക്കം. സ്വാര്‍ത്ഥ രാഷ്ട്രീയ ചരിത്രമെഴുത്തുകാര്‍ തമസ്കരിച്ച ധീരതയുടെ ഇതിഹാസമാണ് അഹല്യാബായി ജയന്തി ആഘോഷങ്ങളിലൂടെ പുനര്‍ജനിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
സനാതന ധര്‍മ്മത്തിനായി ജീവിതം സമര്‍പ്പിച്ച പ്രതിഭകളെ ചരിത്രത്താളുകളില്‍ നിന്ന് ബോധപൂര്‍വം മായ്ക്കാനാണ് ചിലര്‍ ശ്രമിച്ചത്. അഹല്യയെപ്പോലെയുള്ള ഭാരതീയ ധീരവനിതകളുടെ സംഭാവനകളും ഭരണ നിപുണതയും നമ്മുടെ തലമുറകളില്‍ നിന്നും അവര്‍ മറച്ചുകളഞ്ഞു, സ്മൃതി ഇറാനി പറഞ്ഞു.
ടിപ്പുസുല്‍ത്താനെ ആഘോഷിച്ച നാടാണിത്. എന്നാല്‍ അഹല്യാ ബായിയെ അറിയാനും അറിയിക്കാനും ഒരു ശ്രമവും നടന്നില്ല. അക്രമികള്‍ ഇല്ലാതാക്കിയ സംസ്കൃതിയുടെ കേന്ദ്രങ്ങള്‍ അഹല്യാബായ് പുനുരുദ്ധരിച്ചു. കാശി വിശ്വനാഥ ക്ഷേത്രം, കേദാര്‍നാഥ്, ഉജ്ജെയ്ന്‍ തുടങ്ങി രാജ്യത്തെ 1100ലേറെ ക്ഷേത്രങ്ങള്‍ നവീകരിച്ചു.
ഒരു ഭരണാധികാരി എങ്ങനെ ആകണമെന്നതിന്റെ മാതൃകയാണ് ദേവി അഹല്യ. ജനക്ഷേമം, തുല്യനീതി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ മാതൃകയാണ്. ഞാന്‍ ഈ രാജ്യത്തിലെ എല്ലാ ജീവജാലങ്ങളുടേയും രാജ്ഞിയാണ് എന്നവര്‍ വിളിച്ചറിയിച്ചു മികച്ച സൈന്യത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. ദേവി അഹല്യയുടെ വീരോചിത ജീവിതം വരും തലമുറകള്‍ക്ക് പ്രചോദനമാണ്, സ്മൃതി ഇറാനി പറഞ്ഞു.
മഹിളാ സമന്വയ വേദി ജില്ല അധ്യക്ഷ വന്ദനാ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡോ. ചിത്രതാര കെ., ഡോ. ആശാലത, ചിന്മയാ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ, ആഘോഷ സമിതി കാര്യാധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല കെ.എല്‍., കാര്യകാരി സദസ്യ ജി. മഹേശ്വരി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.വി. രാജശേഖരന്, വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയന്, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി മറൈന്‍ ഡ്രൈവില്‍ നിന്ന് തുടങ്ങിയ ശോഭായാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. അഹല്യാബായി ഹോള്‍ക്കറുടെ വേഷമണിഞ്ഞ ബാലികമാര്‍ ശോഭായാത്രയ്ക്ക് അഴക് പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: