മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസക്കും പദവിക്കും സാധ്യതയുണ്ട്. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാവും. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. വീടു വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ദേവാലയവുമായി ബന്ധപ്പെടുന്നവര്‍ക്ക് നല്ല സമയമാണ്. സ്ഥാനമാനാദികള്‍ ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. സന്തോഷവും തൃപ്തിയും ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗം ഭേദമാകും. ആത്മവിശ്വാസം കുറയുമെങ്കിലും ദൈവാധീനംകൊണ്ട് കാര്യങ്ങള്‍ പുരോഗതിയിലെത്തും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ക്ഷേത്രദര്‍ശനത്തിന് സമയം കണ്ടെത്തും. പുതിയ വാഹനം അപകടത്തില്‍പ്പെടാനിടയുണ്ട്. മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കും. കൂട്ടുകച്ചവടത്തില്‍ ലാഭം കുറയും. ഭാര്യയില്‍നിന്ന് നല്ല സ്നേഹം ലഭിക്കും. പഴയ സ്ഥലത്തുനിന്ന് പുതിയ സ്ഥലത്ത് താമസം തുടങ്ങും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സാമ്പത്തികനില പൊതുവേ സമ്മിശ്രമായിരിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്താന്‍ സാധിക്കും. തൊഴില്‍ശാലയില്‍ സമരംകൊണ്ട് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായേക്കാം. ചെറുയാത്രകള് ഫലപ്രദമാകും. ജോലിസ്ഥലത്ത് അര്‍ഹിച്ച പരിഗണന ലഭിച്ചെന്നുവരില്ല.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പല ആഗ്രഹങ്ങളും സഫലീകരിക്കും. വാഹനത്തിന് ചില്ലറ റിപ്പയറുകള്‍ വന്നുചേരും. സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. മനഃസ്വസ്ഥത കുറയും. സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാമ്പത്തികനില മെച്ചപ്പെടും. ശരീരസുഖം കുറയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം സുനിശ്ചിതമായിരിക്കും. മനഃസ്വസ്ഥതയുണ്ടാകും. സര്‍ക്കാരില്‍നിന്ന് അംഗകാരം ലഭിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. പൊതുജനങ്ങളില്‍ സ്വാധീനം ലഭിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. വിദ്യയില്‍ പരാജയമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഭിന്നത ഉടലെടുക്കും. ജീവിതപങ്കാളിയുടെ അസുഖംമൂലം മനസ്സുഖം കുറയും. പണച്ചെലവ് വര്‍ധിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ അലട്ടും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സാമ്പത്തികനില മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കടബാധ്യതകളെപ്പറ്റി പ്രശ്നങ്ങള്‍ ഉണ്ടാകും. വക്കീലന്മാര്ക്കും ഗുമസ്തന്മാര്ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തുവില്‍പ്പന, ഭവനനിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ദൂരയാത്രകള് അനിവാര്യമായിവരും. മനസമാധാനം നഷ്ടപ്പെടും. പ്രവര്‍ത്തന മേഖലയില്‍ പരിഗണനയും പദവിയും ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. കലാസാഹിത്യ കാര്യങ്ങളില്‍ പേരും പദവിയും വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിപിടിയില്‍ കലാശിച്ചേക്കാം. സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. വീട് വിട്ട് താമസിക്കുന്നവര്‍ തിരിച്ചുവരും. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും. നഷ്ടപ്പെട്ടുവെന്നു കരുതിയ ധനം കൈയില്‍ വന്നുചേരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം, ഒടിവ്, ചതവ് എന്നിവ വരാതെ പ്രത്യേകം കരുതേണ്ടതാണ്. കാര്യവിജയം, പേര്, പ്രശസ്തി എന്നിവയുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വിദ്യാഗുണമുണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. വാഹനം വിറ്റ് പുതിയത് വാങ്ങാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായമുണ്ടാകും. കുടുംബസ്വത്ത് ഭാഗിക്കുന്നതിനെച്ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായെന്നുവരും. യാത്രകള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആത്മീയകാര്യങ്ങളില്‍ ഏര്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: