ഹാമില്ട്ടണ്: കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഇംഗ്ലണ്ട് പേസ് ബൗളര്‍ ഗുസ് അറ്റ്കിന്സണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കരിയറില്‍ ആറാം മാസം തികയുമ്പോഴേക്കും വിക്കറ്റ് വേട്ടയില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നു.
അരങ്ങേറ്റ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ക്രിക്കറ്ററാണ് അറ്റ്സിന്സണ്. ഓസ്ട്രേലിയക്കായി മുന്‍കാല ബൗളര്‍ ടെറി ആല്‍ഡെര്‍മാന്‍ ആണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക ക്രിക്കറ്റര്‍. 1981ല്‍ 54 വിക്കറ്റുകള്‍ നേടിക്കൊണ്ടായിരുന്നു ടെറിയുടെ ആ നേട്ടം.
ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിലായിരുന്നു ഗുസ് അറ്റ്കിന്സണ് റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇന്നലെ ആരംഭിച്ച ടെസ്റ്റില്‍ കിവീസ് ബാറ്റര്‍മാരായ വില്‍ യങ്, ഡാരില്‍ മിച്ചല്‍ എന്നിവരെ പുറത്താക്കി അറ്റ്കിന്സണ് 50 തികച്ചു. പിന്നീട് ഡാരില്‍ മിച്ചലിനെ കൂടി പുറത്താക്കി ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് ആദ്യദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്ത് നില്‍ക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: