ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഗാന്ധി മാര്‍ഗം സ്വീകരിക്കണമെന്ന് സുപ്രീം കോടതി. രണ്ടാഴ്ചയിലേറെയായി നടത്തുന്ന അനിശ്ചിതകാല നിരാഹാരം മൂലം ആരോഗ്യം വഷളായ കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കാനും കോടതി ഉത്തരവിട്ടു. കര്‍ഷകര്‍ അക്രമാസക്തരാകരുത്, സമാധാനപരമായ പ്രക്ഷോഭം നടത്തണം. ഹൈവേ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ രണ്ട് സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉന്നതാധികാര സമിതി, പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുകയും കോടതിയില്‍ ശുപാര്‍ശ നല്‍കുകയും അത് അന്തിമ തീരുമാനത്തിനായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുമെന്ന് സുപ്രീം കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: