ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ടി.എം. കൃഷ്ണയിലേക്ക് എത്തിച്ചതിന് വഴിയൊരുക്കിയത് ഒന്നിന് പിറകെ ഒന്നായി വന്ന രണ്ട് കോടതി വിധികള്‍. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി ടി.എം. കൃഷ്ണയ്‌ക്ക് നല‍്കുന്നതിനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി എടുത്തുകളയുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.
ഇതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിവേഗം ഈ ഹര്‍ജി എടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് എത്തുന്നത്.
തന്റെ പേരില്‍ യാതൊരു പുരസ്കാരങ്ങളും തന്റെ മരണശേഷം നല‍്കരുതെന്ന് എം.എസ്. സുബ്ബലക്ഷ്മി വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ വി.ശ്രീനിവാസന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് മുന്‍പാകെ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി അവാര്‍ഡ് കൃഷ്ണയ്‌ക്ക് നല‍്കരുതെന്ന് വിധിച്ചത്. . എന്നാല്‍ മദ്രാസ് മ്യൂസിക് അക്കാദമി, ഹിന്ദു ദിനപത്രം, എന്‍.റാം ഉടമയായ ദി ഹിന്ദു ഗ്രൂപ്പ് എന്നിവര്‍ ഈ സിംഗിള്‍ ബെഞ്ച് വിധിയ്‌ക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സുബലക്ഷ്മിയുടെ വില്‍പത്രത്തിന് ഏക ഉടമ വി.ശ്രീനിവാസന്‍ അല്ലെന്നും ഈ വില്‍പത്രത്തിന് അനേകം ഉടമസ്ഥര്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കരുതെന്നാണ് മ്യൂസിക് അക്കാദമിയ്‌ക്കും ഹിന്ദു ദിനപത്രത്തിനും ഹിന്ദു ഗ്രൂപ്പിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. മാത്രമല്ല, സുബ്ബലക്ഷ്മിയുടെ ഓര്‍മ്മയ്‌ക്കായി പുരസ്കാരം നല്‍കുന്നതില്‍ നിന്നും മൂന്നാമതൊരു പാര്‍ട്ടിയെ വില്‍പത്രം വിലക്കിയിട്ടില്ലെന്നും ചെറിയ തുകയുടെ പുരസ്കാരമാണിതെന്നും ഈ അഭിഭാഷകന്‍ വാദിച്ചു.ഈ വാദം കണക്കിലെടുത്താണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എം.എസ്. സുന്ദര്‍, പി. ധനബാല്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരെ ഉടന്‍ സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി.ശ്രീനിവാസന്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി.വെങ്കട്ട് രാമനാണ് ശ്രീനിവാസന് വേണ്ടി ഹിന്ദു ദിനപത്രം ഉടമകള്‍ക്കെതിരെ ഹാജരായത്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വാദം കേട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവര്‍ ഹര്‍ജി ഉടനെ പരിഗണിക്കേണ്ടെന്നും ഡിസംബര്‍ 16 തിങ്കളാഴ്ച വാദം കേള്‍ക്കാമെന്നും പറഞ്ഞു. എന്നാല്‍ ഡിസംബര്‍ 15നാണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കുന്നതെന്ന് വി.വെങ്കട്ട് രാമന്‍ വാദിച്ചെങ്കിലും അങ്ങിനെയെങ്കില്‍ ആവശ്യമായി വരുന്നെങ്കില്‍ നല്‍കിയ അവാര്ഡ് കോടതിയ്‌ക്ക് തിരിച്ചെടുക്കാമല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടത്. ഇതോടെ ശ്രീനിവാസന്റെ ആ പ്രതീക്ഷ അറ്റു.
മദ്രാസ് മ്യൂസിക്ക് അക്കാദമി ഡിസംബര്‍ 15ന് സംഘടിപ്പിക്കുന്ന 98ാമത് വാര്‍ഷിക സമ്മേളനത്തില്‍ സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് സമ്മാനിക്കും.
സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത സംഗീതജ്ഞനാണ് ടി.എം.കൃഷ്ണയെന്നും സുബ്ബലക്ഷ്മിയെ നിഷ്ഠുരമായി വിമര്‍ശിച്ചിട്ടുണ്ടെന്നുമാണ് സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി.ശ്രീനിവാസന്‍ ആരോപിക്കുന്നത്. കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ചിത്രവീണവാദകന്‍ രവികിരണ്‍ തനിക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരം മദ്രാസ് മ്യൂസിക് അക്കാദമിക്ക് അവാര്‍ഡ് തുകയടക്കം തിരിച്ചേല്‍പിക്കുകയും ചെയ്തിരുന്നു. ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: