കാഞ്ഞങ്ങാട്: തീവ്രവാദ ഗ്രൂപ്പിൽ നിന്നും പണം വാങ്ങിയെന്ന ഡിവൈഎഫ്ഐ നേതാവിനെതിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്. ഉന്നയിച്ച കാര്യങ്ങൾ തെളിവു സഹിതം പുറത്തുവിടണം. വിശദീകരണം ലഭിച്ചില്ലെങ്കിൽ എല്ലാ തരത്തിലുമുള്ള പാർട്ടി കൂറ് വിടാൻ തന്റെ കുടുംബം മാനസികമായി തയാറെടുത്തുവെന്നും ബാബു പെരിങ്ങേത്ത് വാട്സാപ്പ് സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആണ് ബാബു പെരിങ്ങേത്തിനെതിരെ ആരോപണം ഉന്നയിച്ചത്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും പണം വാങ്ങിയാണ് ബാബു പേരിങ്ങേത്ത് ഡിവൈ.എസ്.പി പോസ്റ്റിലിരിക്കുന്നതെന്നായിരുന്നു ആരോപണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് എന്റെ ഭാര്യ പറയുമെന്നും എന്നെ മർദകൻ എന്നോ തെമ്മാടി എന്നോ നാറി എന്നോ വിളിച്ചോട്ടെ, ഞാൻ സഹിക്കും. പക്ഷെ മേൽപറഞ്ഞ ആരോപണങ്ങൾ ഞാൻ സഹിക്കില്ലെന്നുമാണ് ബാബു പെരിങ്ങേത്ത് പറയുന്നത്.
ജനുവരി 11നുള്ളിൽ ഡിവൈഎഫ്ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കിൽ ഈ നിമിഷം വരെ എതിർത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉൾപ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറയുന്നത്. ഒരു സുഹൃത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മൻസൂർ ആശുപത്രിയിലെ മുന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു രജീഷ് വെള്ളാട്ടിന്റെ ആരോപണം. എസ്എഫ് ഐ പ്രവർത്തകരെ മർദ്ദിക്കാൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ആയിട്ടില്ലെന്നും ഒരു എസ്എഫ്ഐ പ്രവർത്തകൻ മതി ബാബു പെരിങ്ങേത്തിനെ തിരിച്ചാക്രമിക്കാൻ. അതിന് തൊപ്പിയും കുപ്പായാവും ഊരി വച്ച് ബാബു പെരിങ്ങേത്ത് കാഞ്ഞങ്ങാട് ടൗണിൽ ഇറങ്ങണമെന്നും രജീഷ് വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: