കോട്ടയം: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.
ഇതോടൊപ്പം 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കണക്കാക്കും. പന്നികളില്‍ മാത്രമാണ് രോഗം കണ്ടുവരുന്നത്. മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരില്ല
ആഫ്രിക്കന്‍ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രോഗം പിടിപെട്ട പന്നികള്‍ കൂട്ടത്തോടെ ചത്തുപോകും.പന്നിപ്പനിയും ആഫ്രിക്കന്‍ പന്നിപ്പനിയുമുണ്ടാക്കുന്നത് രണ്ട് തരം വൈറസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: