ലക്നൗ : ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല് ഉല്‍പ്പാദിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ കടകളിലും കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാളെ പിടികൂടുന്നത്.
പാലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കൃത്ര്യമപാല്‍ ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ പാല് ഉണ്ടാക്കാന്‍ താന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബുലന്ദ്ഷഹറില്‍ നിന്നാണ് അജയ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു . 5 മില്ലിഗ്രാം രാസവസ്തുക്കള്‍ ഉപയോഗിച്ച് 2 ലിറ്റര്‍ വരെ വ്യാജ പാല് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പാലിൻറെ മണം ലഭിക്കാൻ ഫ്ലേവറിങ് ഏജൻറുകളാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് കൃത്രിമ മധുരപദാർഥങ്ങളും വൻതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിയേറ്റ് പൗഡർ, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: