കണ്ണൂര്‍: തോട്ടട ഗവ. ഐ.ടി.ഐയില്‍ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ 11 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുപ്പതോളം പേർ വരുന്ന എസ് എഫ് ഐ സംഘം തന്നെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഷിബിൻ മൊഴി നൽകിയിരുന്നു.
പരിക്കേറ്റ കെ എസ് യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ നില ഗുരുതരമാണ്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ റിബിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിന് പൊട്ടലുണ്ട്. തോട്ടട ഗവ. ഐ.ടി.ഐയില്‍ കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐ കെ.എസ്!.യു പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലില്‍ കലാശിച്ചത്. കൊടി കെട്ടാൻ ഉപയോഗിച്ച വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. ആറ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, പ്രശ്ന പരിഹാരത്തിനായി സര്‍വകക്ഷിയോഗം യോഗം നാളെ പോലീസ് വിളിച്ചിട്ടുണ്ട്. കൂടാതെ, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 17 എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരായ അര്ജുന് കോറോം, വിതുല്‍ ബാലന് എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ ഫര്ഹാന് മുണ്ടേരി, രാഗേഷ് ബാലന്, ദേവകുമാര്‍, ഹരികൃഷ്ണന് പാളാട് എന്നിവര്‍ക്ക് പ്രഥമശുശ്രൂഷ നല്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഷാരോണ്‍, ആഷിക്, ആദിത്, അജന്യ, നവനീത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: