ചാലക്കുടി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനും.ഏഷ്യയില്‍ നിന്ന് തന്നെ നാല് പേരാണ് മത്സര രംഗത്തുള്ളത്. ആറ്റപ്പാടം ചാതേലി അന്തോണി (ആന്റണി) മേരി ദമ്പതികളുടെ മകനായ ബിജു ആന്റണി മാര്‍ച്ച് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബെല്‍മൗണ്ട് കൗണ്‍സിലില്‍ വാര്‍ഡില്‍ നിന്നും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്.പത്ത് ബൂത്തുകളായി മുപ്പത്തിനായിരത്തോളം വോട്ടുകളാണ് ഉള്ളത്.
അന്‍പത് സ്ഥാനാര്‍ത്ഥികള്‍ ഉള്ളതില്‍ ബിജു ആന്റണി ചാതേലിക്ക് പുറമെ മറ്റൊരു മലയാളി കൂടി മത്സര രംഗത്തുണ്ട്. ലേബര്‍ പാര്‍ട്ടിയും, ലിബറല്‍ പാര്‍ട്ടിയും തമ്മിലാണ് ശക്തമായ മത്സരമാണ് നടക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഓസ്ട്രേലിയയില്‍ അഡ്വക്കേറ്റും, ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആയി പ്രവര്‍ത്തിച്ചു വരുന്നു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി മാതാപിതാക്കളുടെ അനുഗ്രഹം തേടുന്നതിനായി ആറ്റപ്പാടത്തെ വീട്ടിലെത്തിയതാണ് ബിജു ആന്റണിയും കുടുംബവും. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ ശേഷം 26ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകുമെന്നും നല്ല വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ബിജു ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: