തിരുവനന്തപുരം:ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്ന തൃശൂര്‍ സ്വദേശികളുടെ വീട്ടുകാരുടെ പരാതിയില്‍ ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇവരുടെ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു.
റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായി ശ്രമം നടത്തുന്നുണ്ട്.ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ ലഭിച്ചത്. എംബസിക്ക് ഇക്കാര്യത്തില്‍ കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതായി നോര്‍ക്ക സിഇഒ അജിത്ത് കോളശേരിയും വെളിപ്പെടുത്തി.
മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇരുവരും ഇലക്ട്രീഷ്യന് ജോലിക്കായി റഷ്യയിലേക്ക് പോയത്.അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ച് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം ചേര്‍ക്കുകയായിരുന്നു.
നാല് മാസമായി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നല്കുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നിസഹായരാണെന്നാണ് പറയുന്നത്. ആശ്വാസ വാക്കുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: