ബംഗാരം :കേരളത്തില്‍നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും ലക്ഷദ്വീപിലെത്തി. കപ്പല്‍ മാര്‍ഗം വിനോദസഞ്ചാര കേന്ദ്രമായ ബംഗാരം ദ്വീപിലാണ് 267 കെയ്സ് മദ്യം എത്തിയത്. ഇതില്‍ 80 ശതമാനവും ബിയറാണ്. 21 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്.
ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മദ്യം എത്തുന്നത്. 215 കെയ്സ് ബിയര്‍,39 കെയ്സ് വിദേശമദ്യം, 13 കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിങ്ങനെയാണ് ലക്ഷദ്വീപില്‍ എത്തിയത്. ബംഗാരം ദ്വീപില്‍ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകള്‍ മദ്യനിരോധിത മേഖലയായി തുടരും.
നേരത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും ബിയറും ലക്ഷദ്വീപിലെത്തിക്കാന് ബിവറേജസ് കോര്പ്പറേഷന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.എക്സൈസ് കമ്മിഷണര്‍ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാന്‍ പെര്‍മിറ്റ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: