ദുബായ്: ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഭാരത പേസര്‍ മുഹമ്മദ് സിറാജും ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. രണ്ട് താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയന്റും നല്കി. അതേസമയം, ഹെഡ് പിഴ അടയ്ക്കേണ്ടതില്ല. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് സിറാജിന് പിഴ ശിക്ഷ. ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിനാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയത്.
അഡ്ലെയ്ഡ് ടെസ്റ്റിനിടെ ഇരുവരും നേര്‍ക്കുനേര്‍ വന്നത് വലിയ ചര്‍ച്ചയായിരുന്നു. സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്തായത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: