കോട്ടയം: വൈദ്യുതി നിരക്ക് വര്‍ദ്ധന റെഗുലേറ്ററി കമ്മീഷന് നടപ്പാക്കിയതാണെന്നും ഇതൊന്നും താന്‍ അറിയണമെന്നില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സ്വതന്ത്ര കമ്പനി എന്ന നിലയില്‍ കെഎസ്ഇബിയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമതിയുണ്ടെന്നും മന്ത്രി പറയുന്നു!.
എന്നാല്‍ പിന്നെ ജനഹിതം മനസിലാക്കി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാകുമോ?.അല്ലെങ്കില്‍ നിരക്ക് വര്‍ധനയുടെ അത്രയും തുക സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് നല്കാന് സര്‍ക്കാര്‍ ശ്രമിക്കുമോ? .ഇതൊന്നും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അനുമതിയോടെയാണ് കെഎസ്ഇബി നിരക്ക് വര്‍ദ്ധനയ്ക്കുള്ള അപേക്ഷ നല്‍കിയത്. എന്നിട്ടും പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: