തൃശൂര്‍: കഴിഞ്ഞ ദിവസമായിരുന്നു നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവര്‍ക്കും പ്രണയ സാഫല്യമായത്. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
കാളിദാസ് തന്നെയാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച് നിറത്തിലുള്ള സാരിയിൽ താരിണിയെയും അതിസുന്ദരിയായി കാണാം. താലികെട്ടിനായി വിവാഹപ്പന്തലിലേക്ക് എത്തുന്നതിന് മുമ്പ് അളിയനായ കാളിദാസിനെ കൊണ്ട് 10 റൗണ്ട് പുഷപ്പ് എടുപ്പിക്കുന്ന സഹോദരി മാളവികയുടെ ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം.
സാധാരണയായി പുറത്തൊക്കെ പോകുമ്പോൾ ഒരുങ്ങുന്നതിനായി താരിണി മൂന്ന് മണിക്കൂർ സമയമങ്കിലും എടുക്കാറുണ്ടെന്നും എന്നാൽ ഇന്ന് സ്വന്തം വിവാഹത്തിന് അവൾ എത്രനേരം എടുക്കുമെന്ന് താൻ നോക്കി ഇരിക്കുകയാണെന്നും കാളിദാസ് പറയുന്നുണ്ട്. കണ്ണാ…നീ സൂപ്പറെന്ന് അമ്മ പാർവതിയെയും വീഡിയോയില്‍ കാണിച്ചിരിക്കുന്നു. അണിഞ്ഞൊരുങ്ങി തന്റെ മുന്നിലേക്ക് വന്ന കാളിദാസിനെ നോക്കി സന്തോഷത്തോടെ താരിണിയും വരുന്നത് കാണാം. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഉള്‍പ്പെടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ഇരുവരും വിവാഹപ്പന്തലിലേക്ക് പോയത്.
സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തിൽ പങ്കെടുത്തതത്. 11ാം തീയതി ബുധനാഴ്ചയാണ് ചെന്നെയിൽ വിവാഹ സൽക്കാരം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: