ബെംഗളൂരു: ബെളഗാവി സിറ്റി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത് പരിഗണനയിലെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ. സ്റ്റേഷന് നാഗനൂർ രുദ്രാക്ഷി മഠത്തിലെ ശ്രീ ശിവ ബസവ സ്വാമിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി പുതിയ നിർദ്ദേശം അയയ്‌ക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോമണ്ണ പറഞ്ഞു. ബസവ സ്വാമിയുടെ 135-ാം ജയന്തി ആഘോഷത്തിലും ശ്രീ ഹംഗൽ കുമാരസ്വാമിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലും ഭക്തരുടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഗനൂർ സ്വാമിയുടെ ദീർഘവീക്ഷണം ജില്ലയുടെ വളർച്ചയ്‌ക്ക് സഹായകമായിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ അദ്ദേഹത്തോടുള്ള ആദരസൂചകമായി റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ബെളഗാവിയിൽ നിന്ന് കിറ്റൂർ വഴി ധാർവാഡിലേക്കുള്ള പുതിയ റെയിൽവേ ലൈനിന്റെ പ്രവൃത്തിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: