ലക്നൗ : തങ്ങളുടെ പേരുകൾക്കൊപ്പം ഹിന്ദുനാമങ്ങൾ കൂടി ചേർത്ത് ഇസ്ലാം വിശ്വാസികൾ . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ഡെഗ്രി ഗ്രാമത്തിലെ ചില മുസ്ലീം കുടുംബങ്ങളിൾപ്പെട്ടവരാണ് തങ്ങളുടെ പേരിനൊപ്പം ഹിന്ദു നാമങ്ങൾ കൂടി ചേർക്കാൻ തുടങ്ങിയത് . തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണരായിരുന്നുവെന്നും പൈതൃകവും സാംസ്കാരിക തനിമയും കാത്തുസൂക്ഷിക്കുന്നതിനായി പേരുകൾ മാറ്റിയതാണെന്നും ഇവർ പറയുന്നു.
മുഹമ്മദ് അസം ദുബെ എന്ന പേര് നൗഷാദ് അഹമ്മദ് പാണ്ഡെ എന്നും നൗഫൽ കരീ എന്ന പേര് നൗഫൽ പണ്ഡിറ്റ് എന്നുമാണ് മാറ്റിയിരിക്കുന്നത് . തങ്ങളുടെ പൂർവ്വികരുടെ പേരുകളും പാരമ്പര്യങ്ങളും ബഹുമാനിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ പറയുന്നു. തങ്ങളുടെ പൂർവ്വികർ ബ്രാഹ്മണ കുടുംബത്തിൽ പെട്ടവരാണെന്നും ബ്രാഹ്മണരുടെ ആചാരപ്രകാരമാണ് പേരിട്ടതെന്നും ഇവർ വിശ്വസിക്കുന്നു.
മാത്രമല്ല ശ്രീരാമനെയും , ഗോക്കളെയും ആരാധിക്കാനും ഇവർ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: