കൊച്ചി: പൊലീസ് പട്രോളിംഗ് സംഘത്തെ ആക്രമിച്ച യുവാക്കള്‍ കസ്റ്റഡിയില്‍.മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ പൊലീസിനെ അക്രമിച്ചത്.
ആലപ്പുഴ സ്വദേശികളായ ഏഴ് പേരാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ദേശീയ പാതയിലാണ് യുവാക്കള്‍ മദ്യപിച്ചെത്തി കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കള്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അക്രമിക്കുകയായിരുന്നു.
പിന്നാലെ പനങ്ങാട് പൊലീസ് സ്റ്റേഷനിലും കണ്ട്രോള് റൂമില്‍ നിന്നടക്കമുള്ള പൊലീസുകാരും എത്തിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: