ന്യൂദല്‍ഹി: താന്‍ എഴുതിയ പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാ അധ്യായങ്ങളിലും പരാമര്‍ശിക്കുന്നത് അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. അദ്ദേഹം ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലിങ്ങളുടെ കൂടി പ്രധാനമന്ത്രിയാണ്.- ഒരു കാലത്ത് ജെഎന്‍യുവിലെ ഇടത് സംഘടനയുടെ തീപ്പൊരി നേതാവും ഇപ്പോള്‍ മോദിയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന ഷെഹ്ല റഷീദ് പറഞ്ഞു. ന്യൂസ് ലോണ്ട്രി എന്ന മോദി വിരുദ്ധ യൂട്യൂബ് വാര്ത്താചനലിലെ ജേണലിസ്റ്റ് അഭിനന്ദന് ഷേഖ്രിയുടെ ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടികളാണ് ഷെഹ്ല റഷീദ് നല്‍കുന്നത്.
എന്തിനാണ് എല്ലാ അധ്യായങ്ങളിലും മോദിയുടെ പേര് പരാമര്‍ശിക്കുന്നത് എന്നതുള്‍പ്പെടെ ഒട്ടേറെ മോദി വിരുദ്ധ ചോദ്യങ്ങളാണ് ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന് ഷേഖ്രി ചോദിക്കുന്നത്. നമ്മള് നമ്മളുടെ പ്രധാനമന്ത്രിയോടാണ് സംസാരിക്കേണ്ടത്. അല്ലാതെ പാകിസ്ഥാന്റെ പ്രധാനമന്ത്രിയോടോ ചൈനയുടെ പ്രസിഡന്റിനോടോ അല്ല. നമ്മള് സംസാരിക്കേണ്ടത് പ്രധാനമന്ത്രി മോദിയോടാണ്. അദ്ദേഹം ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പ്രധാനമന്ത്രിയാണ്. – ഷെഹ്ല റഷീദ് പറയുന്നു.
പ്രധാനമന്ത്രിയുടെ പേര് തന്റെ പുസ്തകത്തിന്റെ എല്ലാ അധ്യായങ്ങളിലും പരാമര്‍ശിച്ചതിന്റെ പേരില്‍ എന്തിനാണ് താങ്കളുടെ അസ്വസ്ഥത? പ്രധാനമന്ത്രി മോദി നമ്മളുടെ എല്ലാവരുടേയും പ്രധാനമന്ത്രിയാണ്. അദ്ദേഹത്തോടല്ലാതെ നമ്മുടെ പ്രശ്നങ്ങള്‍ വിയറ്റ്നാമിലെ പ്രധാനമന്ത്രിയോടെ ചൈനയിലെ പ്രസിഡന്റിനോടൊ അല്ല പറയേണ്ടത്. – ഷെഹ്ല റഷീദ് പറയുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ മോദി സര്‍ക്കാര്‍ പീഢിപ്പിക്കുകയാണ് എന്ന ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ഷെഹ് ല റഷീദ് തന്റെ ‘റോള്‍ മോഡല്‍സ്’ എന്ന പുസ്തകം എഴുതിയത്. ഇതില്‍ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വിജയം നേടിയ മുസ്ലിങ്ങളുടെ കഥകളാണ് ഷെഹ്ല റഷീദ് പറയുന്നത്. എ.ആര്.റഹ്മാന്, സാനിയ മിര്‍സ, നിഗര്‍ ഷാജി, ഡോ. ഔസാഫ് സയീദ്, ഹുമ ഖുറേഷി തുടങ്ങി വിജയം നേടിയ ഒട്ടേറെ മുസ്ലിങ്ങളുടെ ജീവിതകഥകളാണ് ഷെഹ്ല റഷീദ് പറയുന്നത്.
ഇന്ത്യയിലെ മസ്ലിങ്ങളെ പരാജിതരും വില്ലന്മാരും പീഡിതരും ആയി അവതരിപ്പിക്കുന്ന സാമ്പദായിക രീതിയെ തകിടം മറിക്കുകയാണ് ഷെഹ് ല റഷീദ് ഈ പുസ്തകത്തിലൂടെ. ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി നേതാവായിരിക്കെ മോദിയെ ആക്രമിച്ചിരുന്ന ഷെഹ് ല റഷീദ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനത്തോടെയാണ് കാണുന്നത്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന നിയമം എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ നയം കശ്മീരില്‍ സമാധാനം കൊണ്ടുവന്നുവെന്നും കശ്മീരില്‍ കല്ലെറിയുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞുവെന്നും ഷെഹ്ല റഷീദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: