പൂനെ: പൂനെയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ നവോദയയുടെ ദീപാവലി മിലന് കുടുംബസംഗമം സ്വര്ഗേറ്റിലുള്ള ഗണേഷ് കലാക്രീഡ മഞ്ചിലും അക്കുര്ഡിയിലുള്ള ജി.ഡി. മാഡ്ഗൂള്കര് നാട്യ ഗൃഹത്തിലുമായി നടന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി രണ്ടു പരിപാടികളിലും മുഖ്യപ്രഭാഷണം നടത്തി. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍, ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തില്ലങ്കേരി പറഞ്ഞു. നമ്മുടെ സംസകാരത്തില്‍ കുടുംബവ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്, അത് രാഷ്ട്രത്തിന്റെ ഉന്നതിയില്‍ പരമപ്രധാനമായ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യം, കുടുംബപ്രബോധനം തുടങ്ങിയ വിഷയങ്ങളില്‍ നവോദയ മുന്‍കൈ എടുക്കുന്നതില്‍ തില്ലങ്കേരി അതിയായ സന്തോഷം അറിയിച്ചു.
വിവിധ സാമുദായിക, സംസ്കാരിക സംഘടനകളുടെ നേതാക്കളടക്കം രണ്ടായിരത്തിലധികം പേര് രണ്ടു സംഗമത്തിലുമായി പങ്കെടുത്തു. സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വിസി ഡോ. രാമകൃഷ്ണന് രാമന് പൂനെയിലും, നിഗിഡി ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ബിജു ഗോപി അക്കൂര്ഡിയിലും അദ്ധ്യക്ഷത വഹിച്ചു. യോഗങ്ങളില്‍ നവോദയ പ്രസിഡന്റ് ഡോ. ബിജു ജി. പിള്ള നന്ദി പറഞ്ഞു.
വര്‍ണാഭമായ നൃത്തനൃത്യങ്ങള്‍ക്കു പുറമെ ശ്രീരാഗം ഓര്‍ക്കെസ്ട്രാ അവതരിപ്പിച്ച ഗാനമേളയും അത്താഴവിരുന്നും രണ്ടു പരിപാടികളിലും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: