ജയ്പൂർ : രാജസ്ഥാനിലെ ചിത്തോർഗഡിലെ സാൻവാലി കൃഷ്ണക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭാവനയും കണ്ട് അമ്പരന്നിരിക്കുകയാണ് ക്ഷേത്രഭാരവാഹികൾ. ഒരു കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റും 23 കോടി രൂപയും വെള്ളി പിസ്റ്റളും വെള്ളി വിലങ്ങുമാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. റെക്കോർഡ് കാണിക്കയാണിത്.
, വെള്ളിയിൽ തീർത്ത കരകൗശല വസ്തുക്കൾ, സ്വർണനാണയങ്ങൾ, ആഭരണങ്ങൾ, വെള്ളിപ്പൂട്ടുകൾ, പുല്ലാങ്കുഴലുകൾ എന്നിവയും കാണിക്കയായി ലഭിച്ചു.രണ്ട് മാസം ഇടവിട്ട് അമാവാസി ദിനത്തിലാണ് ഭണ്ഡാരങ്ങൾ തുറന്ന് കാണിക്കെയണ്ണുന്നത്.
ഭണ്ഡാരം തുറന്ന ആദ്യഘട്ടത്തിൽ 11.34 കോടിയും രണ്ടാം ഘട്ടത്തിൽ 3.50 കോടിയും മൂന്നാം ഘട്ടത്തിൽ 4.27 കോടിയും എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. 19.22 കോടി രൂപ നേരിട്ടും ബാക്കി തുക ഓൺലൈൻ സംഭാവനയായും ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: