ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും ഇസ്കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിനെതിരെയും ബംഗാളില്‍ നടന്ന പ്രതിഷേധ പ്രകടനം അപഹാസ്യമെന്ന് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം.
തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിമിന്റെ പ്രതികരണം:
BREAKING 🚨
TMC Musl!m leader and Kolkata Mayor Firhad Hakim recently stated :
"Hindu processions are shameful and barbaric"
( Yesterday, Suvendu Adhikari and various Hindu organizations held a massive protest against the arrest of Chinmoy Prabhu. ) pic.twitter.com/tfroJgILNl
— Bloody Media (@bloody_media) December 7, 2024
ഇസ്കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയും വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിമിന്റെ പ്രതികരണം. യാതൊരു കാരണവും പറയാതെയാണ് ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇതിനെതിരായി ബംഗാളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദുക്കളുടെ പ്രതിഷേധ പ്രകടനം അപഹാസ്യവും അങ്ങേയറ്റം അപരിഷ്കൃതവും ആണെന്നായിരുന്നു ഫിര്‍ഹാദ് ഹക്കിമിന്റെ അഭിപ്രായം. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരെ വിന് ആക്രമങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ നിരവധി ഹിന്ദുസന്യാസിമാരെ അറസ്റ്റ് ചെയ്തു. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: