പുഷ്പ 2, സമീപകാല തെന്നിന്ത്യൻ സിനിമയിൽ ഇത്രയും കാത്തിരിപ്പുയർത്തിയ മറ്റൊരു ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ 1ന്റെ വിജയം ആയിരുന്നു അതിന് കാരണം എന്നതിൽ തർക്കമില്ല. ഇന്നലെ ആയിരുന്നു പുഷ്പ 2 തിയറ്ററുകളിൽ എത്തിയത്. കേരളത്തിലടക്കം പുലർച്ചെ ഷോകൾ നടന്ന ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിൽ കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ പുഷ്പ 2 നേടിയ കേരള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2.
കണക്കുകൾ ഇങ്ങനെ;
ആദ്യ ദിനം 175.1 കോടി രൂപയാണ് പുഷ്പ 2 നേടിയിരിക്കുന്നത് . ആർ ആർ ആർ 133 കോടി ,ബഹുബലി 2 – 121 കോടി , കെ ജി എഫ് 2 – 116 കോടി എന്നീ റെക്കോർഡുകളോണ് പുഷ്പ 2മറികടന്നിരിക്കുന്നത് . ലോകമെമ്പാടുമുള്ള 12500 ൽ അധികൈം തീയറ്ററുകളിലാണ് പുഷ്പ 2 റിലീസായത് .അല്ലു അർജുൻ , രശ്മിക മന്ദനാ , ഫഹദ് ഫാസിൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത് .ഇതിനിടയിൽ പുഷ്പ 2 ന്റെ അടുത്ത ഭാഗം പുഷ്പ 3 യും നിർമാതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: