ന്യൂഡല്‍ഹി : തര്‍ക്കത്തിലുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഖഫ് (ഭേദഗതി) ബില്‍ പരിശോധിക്കുന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം നല്കി. 2005-2006 കാലഘട്ടത്തില്‍ വിവിധ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ കമ്മിറ്റിയുമായി പങ്കുവെച്ച് വിവരം അനുസരിച്ച് അനധികൃത അധിനിവേശത്തിലാണെന്ന് ആരോപിക്കപ്പെടുന്ന സ്വത്തുക്കളെക്കുറിച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളുടെ അപ്ഡേറ്റും ജെപിസി തേടും. ബിജെപി എംപി ജഗദാംബിക പാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത് . ജെപിസിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ന്യൂനപക്ഷകാര്യ, നീതി നിയമ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹാജരായിരുന്നു. 887 പേജുകളുള്ള റിപ്പോര്‍ട്ട് അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധിക്കുമെന്ന് ജഗദാംബിക പാല് അറിയിച്ചു. ഡിസംബര്‍ 11, 12 തിയതികളില്‍ ജെപിസി വീണ്ടും യോഗം ചേരുന്നുണ്ട്.
കേരളത്തില്‍ മുനമ്പത്ത് അടക്കം വഖഫ് അധിനിവേശത്തിന്റെ പേരില്‍ വലിയ പ്രക്ഷോഭം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: