ലണ്ടന്‍: യുകെയില്‍ കില്‍ മോദി പൊളിറ്റിക്സ് കാമ്പയിനുമായി ഖാലിസ്ഥാനി ഭീകരവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ). വെസ്റ്റ് ബ്രോംവിച്ചിലെ ഗുരു നാനാക്ക് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും ചിത്രങ്ങളടക്കമാണ് ഇത്തരം പോസ്റ്ററുകള്‍ പതിച്ചത്.
യുകെയിലെ ഭാരത നയതന്ത്രജ്ഞരെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമുണ്ട്. ഹിന്ദുത്വം പ്രചരിപ്പിക്കാനും ഖാലിസ്ഥാന്‍ അനുകൂല സിഖുകാരെ ആക്രമിക്കാനും മോദി സര്‍ക്കാര്‍ ആഗോളതലത്തില്‍ ഹിന്ദു ക്ഷേത്രങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: