ശ്രീഹരിക്കോട്ട: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് അഭിനന്ദനങ്ങളറിയിച്ചു. പിഎസ്എല്‍വി സി59 പ്രോബ 3 വിജയകരമായി പൂര്‍ത്തിയാക്കി. ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എല്‍വിയുടെ 61-ാമത്തെ ദൗത്യമായിരുന്നു ഇത്. ദൗത്യ സംഘത്തിന് അഭിനന്ദനങ്ങള്‍, അദ്ദേഹം പറഞ്ഞു. പ്രോബ 3യുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം പിഎസ്എല്‍വി സി60 ഉടനുണ്ടാകും. സ്പെയ്സ് ഡോക്കിങ് പരീക്ഷണമാണ് അത്. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പെയ്ഡ്എക്സ് ദൗത്യത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001ന് ശേഷം യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്ക് വേണ്ടി ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണ് പ്രോബ 3. നിശ്ചിത ഉയരത്തില്‍ ഉപഗ്രഹങ്ങളെ അഭിമുഖമായി വരുന്ന രീതിയില്‍ ക്രമീകരിച്ച് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്.
ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുക. ഏകദേശം 1680 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. രണ്ടുവര്‍ഷമാണ് കാലാവധി. ഐഎസ്ആര്‍ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ-1, 2009ല്‍ റഷ്യയില്‍ നിന്ന് വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടര്‍ദൗത്യമാണ് പ്രോബ-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: