ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കായിക താരങ്ങളോടുള്ള അനുഭാവപൂര്‍ണമായ സമീപനത്തെ രാജ്യസഭയില്‍ അഭിനന്ദിച്ച് പി.ടി. ഉഷ എംപി.
1985ലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവ് വഴി സ്പെഷല്‍ കാഷ്വല്‍ ലീവ് 30 ദിവസമായി പരിമിതപ്പെടുത്തിയ നടപടി കായികതാരങ്ങളുടെ ശരിയായ പരിശീലനത്തിനും വികസനത്തിനും മതിയാവില്ല. ഈ നിയന്ത്രിത നയം നിരവധി താരങ്ങളെ കായിക ജീവിതം നിര്‍ത്തലാക്കാനോ കഴിവുണ്ടായിട്ടും പിന്മാറാനോ ഇടയാക്കിയെന്നും എം പി പറഞ്ഞു.
തുടര്‍ച്ചയായ പരിശീലനത്തിന്റെയും വികസനത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് ഇ റെയില്‍വേ നടപ്പിലാക്കുന്ന പ്രത്യേക നയങ്ങള്‍, പ്രത്യേക കാഷ്വല്‍ അവധി, ക്യാഷ് റിവാര്‍ഡുകള്‍, ഔട്ട്-ഓഫ്-ടേണ്‍ പ്രമോഷനുകള്‍, ഇന്‍ക്രിമെന്റുകള്‍ എന്നിവ പോലുള്ള പ്രോത്സാഹനങ്ങളും അവരുടെ മനോവീര്യം വര്‍ധിപ്പിക്കും. റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന് ബോര്‍ഡിന്റെ നയവുമായി യോജിപ്പിക്കുന്ന രീതിയില്‍ 1985 ലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ഉഷ നിര്‍ദേശിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ്, ജിഎസ്ടി എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ നിലവില്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ ഉത്തരവ് പാലിക്കുന്നുണ്ട്. അവരുടെ വാര്‍ഷിക സ്പോര്‍ട്സ് ക്വാട്ട ഒഴിവുകള്‍ നികത്തുന്നതിന് താരങ്ങളെ റിക്രൂട്ട് ചെയ്യാന്‍ റെയില്‍വേയുടെ നയം സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: