കൊച്ചി:ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരെ സിപിഎം എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. സച്ചിന് ദേവ് എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.
വി.സിയായി ഡോ.മോഹന്‍ കുന്നുമ്മലിന് പുനര്‍നിയമനം നല്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്താണ് സച്ചിന്‍ദേവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാലുശേരി എംഎല്‍എ ആണ് സച്ചിന്‍ദേവ്.
സെര്‍ച്ച് കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം വി.സി നിയമനം നടത്താനെന്ന യു.ജി.സി ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്നാണ് എം എല്‍ യെുടെ വാദം. ഹര്‍ജി തീര്‍പ്പാകും വരെ ആരോഗ്യ സര്‍വകലാശാല വി.സി സ്ഥാനത്ത് നിന്ന് ഡോ. മോഹന്‍ കുന്നുമ്മലിനെ മാറ്റി നിര്‍ത്തണമെന്നും ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: