കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കാറില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനും പൊളളലേറ്റു.
കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ്(44) മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
അനിലയും സോണിയും സഞ്ചരിച്ച കാറിനെ ഒമ്നി വാനിലെത്തിയ പത്മരാജന് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നഗരമധ്യത്തില്‍ റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ബേക്കറിയില്‍ അനിലയ്ക്കൊപ്പം പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സോണിയെ ആക്രമിക്കുക ലക്ഷ്യമിട്ടിരുന്നില്ല എന്നുമാണ് പത്മരാജന് പൊലീസിന് മൊഴി നല്‍കിയത്.
രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊലീസും അഗ്നിശമന സേനയും എത്തിയാണ് തീ കെടുത്തിയത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: