ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകാന്‍ ടവേര കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്ന് വാഹന ഉടമ ഷാമില്‍ ഖാന്. വിദ്യാര്‍ത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദമാണ് കാര്‍ നല്കാന് കാരണം. മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് കഴിഞ്ഞ രണ്ടുമാസത്തെ പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും ഷാമില്‍ ഖാന് പറഞ്ഞു.
കഴിഞ്ഞ രാത്രി ഏഴരയോടെയാണ് വാഹനം വിട്ടു നല്‍കിയത്. മഴയായതിനാല്‍ വാഹനം നല്‍കണമെന്ന് മുഹമ്മദ് ജബ്ബാര്‍ ആവശ്യപ്പെടുകയായിരുന്നു.വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവേര കാറാണ് നല്‍കിയന്നത്. ആവശ്യത്തിനുള്ള ഡീസല്‍ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമയ്ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമില്‍ ഖാന് വെളിപ്പെടുത്തി.സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് വാഹന ഉടമ ഷാമില്‍ ഖാന്റെ മൊഴിയെടുത്തു.
2010 രജിസ്ട്രേഷനിലുളള വാഹനമാണ് അപകടത്തില്‍ പെട്ട ടവേര. റെന്റ് എ കാര്‍ അല്ലെങ്കില്‍ റെന്റ്എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല. വാഹനത്തിന് എയര്‍ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഏഴ് പേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ 11 പേരാണ് സഞ്ചരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: