വാരണാസി ; കോളേജ് ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർത്ഥികൾ . ചൊവ്വാഴ്ച ചൊവ്വാഴ്ച്ച യുപി കോളേജ് കാമ്പസിലെ ഖബറിന് സമീപമാണ് വിദ്യാർത്ഥികൾ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് ഖബർ മുതൽ കോളേജിന്റെ പ്രധാന ഗേറ്റ് വരെ പോലീസിനെ വിന്യസിച്ചു. ക്ഷേത്രത്തിന് സമീപം ഹനുമാൻ ചാലിസ ചൊല്ലരുതെന്ന് പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.
അഡീഷണൽ പോലീസ് കമ്മീഷണർ ഡോ.എസ്.ചന്നപ്പയും ഡിസിപി വരുണജോൺ ചന്ദ്രകാന്ത് മീണയും വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തി . വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ വിദ്യാർഥി നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി.
2018ൽ കേന്ദ്ര സുന്നി വഖഫ് ബോർഡ് കോളേജ് ഭരണസമിതിക്ക് നോട്ടീസ് നൽകിയിരുന്നു.ഖബർ സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഭൂമി തങ്ങളുടെ സ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. വഖഫ് ബോർഡിന്റെ അവകാശവാദം നിരസിച്ച യുപി കോളേജ് ഭരണസമിതി 1909-ൽ ട്രസ്റ്റ് ഭൂമി ഏറ്റെടുത്തതാണെന്ന് വ്യക്തമാക്കിയിരുന്നു . ട്രസ്റ്റ് രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. തർക്ക സ്ഥലത്ത് പള്ളിയല്ല, ശവകുടീരമാണുള്ളതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. അടുത്തിടെ വഖഫ് ബോർഡ് വീണ്ടും അവകാശമുന്നയിച്ചതോടെയായിരുന്നു പ്രതിഷേധം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: