കന്നഡ നടി ശോഭിത ശിവണ്ണയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ സിനിമ പ്രേമികളും സഹപ്രവർത്തകരും വീട്ടുകാരും . ഹൈദരാബാദിലെ കൊണ്ടാപൂരിലെ അപ്പാർട്ട്മെൻ്റിൽ നിന്നുമാണ് മരിച്ച നിലയിൽ ശോഭിതയെ കണ്ടെത്തിയത്.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ശോഭിത സോഷ്യൽ മീഡിയയിലും സജീവമാണ്. എപ്പോഴും ചിരിച്ച് ആക്റ്റീവ് ആയി മാത്രം കണ്ടിട്ടുള്ള ആളാണ് ശോഭിത. ഇക്കഴിഞ്ഞ ആഴ്ച കൂടി ആടിപ്പാടി നടന്നവൾ, കഴിഞ്ഞ ദിവസം കൂടി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയവൾ എന്തിനു ഇത്രവേഗം മരണത്തെ വരിച്ചു എന്നാണ് ആരാധകരുടെ ചോദ്യങ്ങൾ.
1992 സെപ്തംബർ 23ന് ബെംഗളൂരുവിൽ ജനിച്ച ശോഭിത ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായിരുന്നു. ബാഡ്വിൻ ഗേൾസ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശോഭിത ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) നിന്ന് ഫാഷൻ ഡിസൈനിംഗിൽ ആണ് ബിരുദം നേടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: