കശ്മീർ : ജമ്മു കശ്മീരിലെ ദച്ചിഗാം വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ചൊവ്വാഴ്ച ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ഹർവാൻ മേഖലയിലെ ഉയർന്ന പർവതനിരകളിൽ നിന്നും ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യവുമായി ജമ്മു കശ്മീർ പോലീസ് സംയുക്ത ഓപ്പറേഷൻ നടത്തിയതെന്ന് സൈന്യത്തിന്റെ ചിനാർ കോർപ്‌സ് പറഞ്ഞു.
തിരച്ചിലിനിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്ന പ്രദേശം സുരക്ഷാ സേന വളയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിക്കുന്നത്. അതേ സമയം ഇ സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും പോലീസ് സീൽ ചെയ്തിട്ടുണ്ട്. മറ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്ന പ്രദേശത്തിന് ചുറ്റും സൈന്യം വലയം ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ തന്നെ ഭീകരവേട്ട പുനരാരംഭിച്ചു.
അതേ സമയം ജമ്മുകശ്മീർ മേഖലയിൽ ഭീകരർ നടത്തിയ നിരവധി ആക്രമണങ്ങളെ തുടർന്ന് സുരക്ഷാ സേന ഭീകരർക്കെതിരായ ഓപ്പറേഷൻ വർധിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: