കൊല്‍ക്കത്ത: യൂത്ത് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പെണ്‍കുട്ടികളുടെ ടീം ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ലീഗ് റൗണ്ടില്‍ ഒരു മത്സരം കൂടി ശേഷിക്കെയാണ് പൂള് ബിയില്‍ നിന്ന് കേരളം നോക്കൗട്ടില്‍ കടന്നത്. ഏറ്റവും ഒടുവില്‍ നടന്ന പൂള്ബി മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചുകൊണ്ടാണ് മുന്നോട്ടുള്ള പാത തെളിച്ചത്.
ലീഗ് റൗണ്ടില്‍ രണ്ടാം മത്സര ജയമായിരുന്നു ഇത്. ലിയ മരിയ, ആര്‍തിക എന്നിവര്‍ നേടിയ 21, 20വ്യക്തിഗത പോയിന്റും ക്യാപ്റ്റന്‍ ദിയ ബിജുവിന്റെ 16 പോയിന്റ് സംഭാവനയുടെയും ബലത്തില്‍ പഞ്ചാബിനെ (71-65) തോല്‍പ്പിക്കുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ഹര്യാനയ്ക്കെതിരായ മത്സരം കൂടി ബാക്കിയുണ്ട്. അത് കൂടി കഴിഞ്ഞെങ്കിലോ പൂള് ബിയില്‍ രണ്ടാംസ്ഥാനക്കാരോ ജേതാക്കളോ എന്ന് വ്യക്തമാകൂ.
യൂത്ത് നാഷണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 39-ാം പതിപ്പാണ് കൊല്‍ക്കത്തയില്‍ നടന്നുവരുന്ന ഈ ടൂര്‍ണമെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: