ശബരിമല : ശബരിമല സന്നിധാനത്ത് എത്തിയ വെറും എട്ട് മാസം പ്രായമുള്ള മാളികപ്പുറം അയ്യപ്പ ഭക്തരുടെ മനം കവർന്നു. ചോറൂണിനായാണ് അയ്യപ്പന്റെ സന്നിധിയില്‍ എട്ട് മാസം പ്രായമായ ഇതള്‍ എന്ന കുരുന്ന് തിക്കിത്തിരക്കുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ മുട്ടിലിഴഞ്ഞതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
നിലമ്പൂരിൽ നിന്ന് അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് എട്ടുമാസം പ്രായമുള്ള ഇതൾ ശബരിമലയിൽ എത്തിയത്. തണുപ്പിനെ പോലും വകവയ്ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്.
ശബരിമലയിൽ പ്രതിദിനം നിരവധി കുഞ്ഞുങ്ങളാണ് ചോറൂണിനായി എത്തുന്നത്. എല്ലാ ദിവസവും ഉഷപൂജയ്ക്ക് ശേഷമാണ് ചോറൂണ് നടക്കുന്നത്. സന്നിധാനത്തെ കൊടിമരത്തിന് സമീപമാണ് ചോറൂണ് നടക്കുന്നത്. ചോറൂണിന്റെ ഭാഗമായി നാക്കിലയില്‍ കുഞ്ഞുങ്ങൾക്ക് പായസവും ചോറും നൽകും. ഉഷപൂജയ്ക്ക് നേദിച്ച പായവസും ചോറും ഉപ്പും പുളിയുമാകും നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: