സന്നിധാനം: മണ്ഡല -മകരവിളക്ക് തീര്ത്ഥാാടനം 12 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇത്തവണ 6,301,1411 രൂപയാണ് 12 ദിവസത്തെ വരുമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 15,89,12575 കോടി രൂപയുടെ വര്‍ധനവുണ്ടായി. ആകെ 9,13,437 തീര്‍ഥാടകരാണ് ബുധന്‍ വരെ എത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 3,59,515 തീര്‍ഥാടകര്‍ അധികമായെത്തി. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയത്. 88751 പേരാണ് എത്തിയത്, ഇവരില്‍ 15514 തല്‍സമയ ബുക്കിങ്ങ് ആണ്.
കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങളെല്ലാം പഠിച്ച് പരിഹരിച്ചു. ഇത്തവണ തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കി.
വെര്‍ച്വല്‍ ക്യൂ വര്‍ധിപ്പിക്കുന്നതില്‍ പ്രായോഗിക തടസമുണ്ട്. ഒരു ദിവസം ബുക്ക് ചെയ്യുന്നവരില്‍ പതിനായിരത്തോളം ആളുകള്‍ എത്താറില്ല. അതിനാല്‍ തല്‍സമയ ബുക്കിങ്ങിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതാകും പ്രയോജനകരം. പന്തളത്ത് തല്‍സമയ ബുക്കിങ്ങ് കൗണ്ടര്‍ ആരംഭിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണ്. ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കി അയക്കില്ല. ശബരിമലയിലെ അനാചാരങ്ങള്‍ കോടതി പറഞ്ഞപോലെ നിരോധിക്കും, അത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ തീര്‍ഥാടകരെ ബോധവല്‍ക്കരിക്കും. ഭസ്മവും മഞ്ഞളും തേങ്ങയും നിക്ഷേപിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും, ബോധവല്‍ക്കരണത്തിനായി പ്രത്യേകം ജീവനക്കാരെയും സജജമാക്കും. നട അടയ്ക്കുന്ന സമയത്ത് സന്നിധാനത്ത് ക്യൂവിലുള്ളവര്‍ക്ക് ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി സുന്ദരേശന്, അഡ്വ. എ അജികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: