തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 3283 കോടിരൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 1905 കോടി രൂപയും മെയിന്റനന്‍സ് ഗ്രാന്റിന്റെ മുന്നാം ഗഡുവായി 1377 കോടിയുമാണ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 320 കോടിയും ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1929 കോടിയും ലഭിക്കും. കോര്‍പറേഷനുകള്‍ക്ക് 282 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 375 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 377 കോടിയും അനുവദിച്ചു.
വികസന ഫണ്ടില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 193 കോടിയും കോര്‍പറേഷനുകള്‍ക്ക് 222 കോടിയും ലഭിക്കും. മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 929 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 75 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 130 കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 184 കോടിയും കോര്‍പറേഷനുകള്‍ക്ക് 60 കോടിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: