മുംബൈ: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയാകാമെന്ന് ഏക് നാഥ് ഷിന്‍ഡെ സമ്മതിച്ചതോടെ ബിജെപി മുഖ്യമന്ത്രിയ്ക്കുള്ള വഴിയൊരുങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദല്‍ഹിയില്‍ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുമായി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനങ്ങളെപ്പറ്റിയും ഓരോ ഘടകകക്ഷികള്‍ക്കും എത്ര മന്ത്രിമാര്‍ എന്ന കാര്യത്തിലും തീരുമാനത്തില്‍ എത്തിക്കഴിഞ്ഞാല്‍ അമിത് ഷായുടെ പ്രഖ്യാപനം ഉണ്ടാകും. ജെ.പി. നദ്ദയും കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
അല്പ നേരത്തിനുള്ളില്‍ ബിജെപിക്കാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന് അറിയാനാകും. മുഖ്യമന്ത്രി പദവും ആഭ്യന്തരമന്ത്രി പദവും ബിജെപിയ്ക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന.
മിക്കവാറും ദേവേന്ദ്ര ഫഡ് നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുന്നണി സമവാക്യങ്ങള്‍ അണുവിട തെറ്റാതെ കൊണ്ടുപോകാന്‍ ദേവേന്ദ്ര ഫഡ് നാവിസിനെ കഴിയൂ എന്നതാണ് അദ്ദേഹത്തിന് വഴിയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: