ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ യുഎസ് അറ്റോര്‍ണി ചുമത്തിയ കുറ്റാരോപണങ്ങളില്‍ വ്യക്തതയോ തെളിവുകളോ ഇല്ലെന്ന് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ പറഞ്ഞതോടെ രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായി. ബുധനാഴ്ച പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെ ചോദ്യശരങ്ങളുമായി പാഞ്ഞടുത്ത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമായി ഉത്തരം പറയാന്‍ രാഹുലിന് ആയില്ല.
ഉടനെ രാഹുലിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരം നല്‍കേണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് ആംഗ്യം കാണിച്ച ശേഷം രാഹുല്‍ ഗാന്ധിയുടെ കൈപിടിച്ച ഖാര്‍ഗെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വീഡിയോ:
पहले अडानी ग्रुप पर झूठा फर्जी आरोप लगा दो। फिर जब पता चले की अडानी ग्रुप पर कोई आरोप ही नहीं है तो चुपचाप निकल लो। मीडियूआ के सवाल तक का जवाब नहीं दे पाए राहुल गांधी।
फिर झूठे आरोप लगान ही क्यों? जब बाद में बोलती बंद हो जाए तो#AdaniNotGuilty pic.twitter.com/muqCsmYtOy
— ocean jain (@ocjain4) November 27, 2024
ഊര്‍ജ്ജം വില്‍ക്കാനുള്ള കോടികളുടെ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ആര്‍ക്കാണ് അദാനി ഗ്രീന്‍ എനര്‍ജി കൈക്കൂലി നല്‍കിയതെന്നോ, ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകളോ നല്‍കാതെയുള്ള യുഎസ് അറ്റോര്‍ണിയുടെ വിധിയില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനായ മുകുള്‍ രോഹ്തഗിയും രാജ്യസഭാ എംപികൂടിയായ സീനിയര്‍ അഭിഷാകന്‍ മഹേഷ് ജെത് മലാനിയും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന്മേല്‍ വിശദീകരണം തേടി രാഹുലിനെ സമീപിച്ചത്.
എത്രയോ ചെറിയ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകളെ ഇവിടെ അറസ്റ്റ് ചെയ്യുന്നു. ഇത്രയും വലിയ കുറ്റം ചെയ്തയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്താണ് അദാനി ചെയ്ത കുറ്റമെന്നോ, ആര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്നോ കൈക്കൂലി ആരോപണം തെളിയിക്കുന്ന തക്കതായ തെളിവുകള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങളില്‍ വിശദീകരണം നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു.
അദാനി എഫ് സിപിഎ നിയമം ലംഘിച്ചിട്ടില്ല, രാഹുല്‍ കഥയറിയാതെ ആടുന്നു
യുഎസിലെ നീതിന്യായവകുപ്പിലെ അറ്റോര്‍ണി അദാനി ഗ്രീന്‍ എനര്‍ജി 20 വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ ലാഭം ഉണ്ടാക്കാനായ തെലുങ്കാന, ഛത്തീസ് ഗഡ്, ഒഡിഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ചില ഉദ്യോഗ്ഥര്‍ക്ക് 2.65 കോടി ഡോളര്‍ കൈക്കൂലി നല്‍കി എന്നതായിരുന്നു ആരോപണം. ഇതിന്റെ പേരില്‍ അദാനി, മരുമകന്‍ സാഗര്‍ അദാനി, വിനോദ് അദാനി എന്നിവര്‍ കുറ്റക്കാരാണെന്നും യുഎസ് അറ്റോര്‍ണി വിധിച്ചിരുന്നു. പിന്നീടാണ് വിധി പ്രസ്താവിച്ച ഈ അറ്റോര്‍ണി ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന യുഎസിലെ ശതകോടീശ്വരനുമായി ബന്ധമുള്ളയാളാണെന്ന് തെളിഞ്ഞത്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസിന്റെ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ളയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് വിധി പറഞ്ഞ യുഎസ് അറ്റോര്‍ണിയുടെ ജീവിത പങ്കാളി. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ദൗത്യം തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിച്ച് അവിടെ പാവ സര്‍ക്കാരുകളെ കയറ്റി ലാഭം കൊയ്യലാണ്. യുഎസ് അറ്റോര്‍ണി ജനറല്‍ അദാനിയെ കുറ്റപ്പെടുത്തിയതോടെ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. കാള പെറുമ്പോഴേക്ക് കയറെടുക്കുന്ന സമീപനം രാഹുല്‍ ഗാന്ധി വെച്ചുപുലര്‍ത്തിയത് രാഹുല്‍ ഗാന്ധി എത്രമാത്രം ഈ വിദേശ സ്ഥാപനങ്ങളുടെ അടിമയാണെന്നതിന് തെളിവാണ്. ജനവരി 20ന് ട്രംപ് അധികാരമേല്‍ക്കും മുന്‍പ് ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചില പ്രതിനിധികളും ജോര്‍ജ്ജ് സോറോസ് സ്ഥാപനങ്ങളും ചേര്‍ന്ന് അദാനിയെ ക്രൂശിക്കാന്‍ നടത്തിയ ശ്രമമായിരുന്നു ഈ ആരോപണവും കുറ്റം ചാര്‍ത്തലും. ആര്‍ക്ക് കൈക്കൂലി കൊടുത്തെന്നോ കൈക്കൂലി കൊടുത്തതിന്റെ തെളിവുകളോ ഒന്നും ലഭ്യമല്ലെന്നിരിക്കെ ഈ യുഎസ് അറ്റോര്‍ണിയുടെ വിധി മുഖവിലക്കെടുക്കാനാവില്ല. മാത്രമല്ല, യുഎസിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് നിയമം (എഫ് സി പി എ) അദാനി ലംഘിച്ചിട്ടുമില്ല. ഈ നിയമം ലംഘിച്ച് കൈക്കൂലി കൊടുക്കുകയോ അഴിമതി നടത്തുകയോ ചെയ്തെങ്കില്‍ മാത്രമേ അത് കുറ്റമാകൂ. എഫ് സിപിഎ നിയമം ലംഘിച്ചിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജിയും സാഗര്‍ അദാനിയും ബുധനാഴ്ച വ്യക്തിമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: